കരിപ്പൂർ വിമാനത്താവളത്തിൽ എക്യുപ്മെന്റ് സ്റ്റേജിംഗ് ഏരിയ പുനരുധരിക്കുന്നു

Posted on: October 25, 2020 5:06 pm | Last updated: October 25, 2020 at 5:06 pm

കൊണ്ടോട്ടി | കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എക്യുപ്മെൻറ് സ്റ്റേജിംഗ് ഏരിയ പുനരുധരിക്കുന്നു. നിലവിൽ കേടുപാടുകൾ വന്ന ഭാഗം മാത്രമാണ് ഇപ്പോൾ പുനരുധരിക്കാനൊരുങ്ങുന്നത്. അപകടത്തിൽ തകർന്ന വിമാനം നീക്കം ചെയ്യുന്നതിന് കരാർ ഏറ്റെടുത്ത ഡോറാൾ ഇൻഫ്രാസ്ട്രെക്ചേഴ്സ് ആൻറ് ഡവലപ്പേർസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തന്നെയാണ്  എക്യുപ്മെൻറ് സ്റ്റേജിംഗ് ഏരിയയുടെ നിർമാണ കരാറും ഏറ്റെടുത്തിരിക്കുന്നത്.

വിമാനങ്ങൾ നിർത്തുന്ന ഏപ്രണിന് മുന്നിൽ എയ്റോ ബ്രിഡ്ജിനു താഴെ വിശാലമായ കോൺഗ്രീറ്റ് പ്രതലമാണ് എക്യുപ്മെന്റ് സ്റ്റേജിംഗ് ഏരിയ. വെള്ള- ചുവപ്പ് – വെള്ള നിറത്തിൽ ഈ പ്രതലം മാർക്ക് ചെയ്തിരിക്കും. സാധന സാമഗ്രികൾ, ഗോവണികൾ, ട്രാക്ടർ,മറ്റു വാഹനങ്ങൾ
എന്നിവ എക്യുപ്മെന്റ് ഏരിയയിലാണ് സംരക്ഷിക്കപ്പെടുന്നത്. വിമാനങ്ങൾ എത്തുന്നതിന് 45 മിനിറ്റ് മുമ്പ് തന്നെ ഈ ഏരിയ സക്രിയമായിരിക്കും.
കൂടിയ ബലത്തിൽ കോൺഗ്രീറ്റിൽ നിർമിക്കുന്ന പ്രതലമാണിത്.