ലാലു ദുര്‍മന്ത്രവാദം നടത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചു: സുശീല്‍ കുമാര്‍ മോദി

Posted on: October 25, 2020 4:54 pm | Last updated: October 25, 2020 at 5:29 pm

പാറ്റ്‌ന | ബിഹാര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കള്‍ക്കിടയില്‍ നിന്നും വ്യക്തിപരമായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ദുര്‍മന്ത്രവാദിയെന്ന് വിളിച്ച് ബി ജെ പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി രംഗത്തെത്തി.

ലാലുപ്രസാദ് അന്ധവിശ്വാസിയാണ്. ഇതിനാലാണ് അയാള്‍ വെളുത്ത കുര്‍ത്ത ധരിക്കുന്നത് ഒഴിവാക്കിയത്. മന്ത്രവാദിയായ ശങ്കര്‍ ചരണ്‍ ത്രിപാഠിയെ ആര്‍ ജെ ഡിയുടെ ക്താവാക്കിയതിനു കാരണം ലാലുവിന്റെ അന്ധവിശ്വാസമാണ്. മൂന്ന് വര്‍ഷം മുമ്പ് തന്നെ കൊല്ലാന്‍ ഇവര്‍ ദുര്‍മന്ത്രവാദം നടത്തിയെന്നും സുശീല്‍ കുമാര്‍ ട്വിറ്ററില്‍ ആരോപിച്ചു.

എന്നാല്‍ ഇതിനെ പരിഹാസത്തോടെ സമീപിച്ച ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് സുശീലിന്റെ ഭാഗത്ത് നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചതാണെന്ന് പ്രതികരിച്ചു. ൂടുതലൊന്നും അദ്ദേഹത്തിന് പറയാനുണ്ടാകില്ല. സംസ്ഥാനത്തെ ജനങ്ങളുടെ ടിസ്ഥാന പ്രശ്നങ്ങളെ പറ്റി അദ്ദേഹത്തിന് ഒന്നും പറയാനില്ല. ത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാണ് താത്പര്യമെന്നും ലാലുവിന്റെ മകന്‍ കൂട്ടിച്ചേര്‍ത്തു.