രണ്ട് മാസത്തോളം നാടിനെ വിറപ്പിച്ചു; ഒടുവില്‍ കൂട്ടിലായി

Posted on: October 25, 2020 12:08 pm | Last updated: October 25, 2020 at 12:15 pm

വയനാട് | വയനാട് പുല്‍പ്പള്ളിയിലെ ചീയമ്പത്ത് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. ഒമ്പത് വയസുള്ള പെണ്‍കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. കടുവയെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി.

രണ്ടുമാസത്തോളം നാടിനെ വിറപ്പിച്ച കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കൊന്നൊടുക്കിയത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.