യു പിയില്‍ പീഡന ശ്രമം ചെറുത്ത പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു

Posted on: October 25, 2020 11:49 am | Last updated: October 25, 2020 at 3:14 pm

ഫിറോസാബാദ് | യു പിയില്‍ ഫിറോസാബാദിലെ റസല്‍പൂരില്‍ പീഡന ശ്രമം ചെറുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂന്നംഗ സംഘം വെടിവച്ചു കൊന്നു. പെണ്‍കുട്ടിയുടെ തലക്കാണ് വെടിയേറ്റത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കടന്നാണ് സംഘം പീഡന ശ്രമം നടത്തിയതെന്നും ഇത് ചെറുത്തതോടെ ഇവര്‍ കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. നേരത്തെ, വഴിയില്‍ വച്ച് അശ്ലീലം പറഞ്ഞ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പെണ്‍കുട്ടി ശക്തമായി പ്രതികരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് സംഘം വീട്ടിലെത്തി അക്രമം നടത്തിയത്.