രാജ്യത്ത് 24 മണിക്കൂറിനിടെ 578 കൊവിഡ് മരണം; രോഗമുക്തി നിരക്ക് 90 ശതമാനം കടന്നു

Posted on: October 25, 2020 10:04 am | Last updated: October 25, 2020 at 3:13 pm

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 578 പേര്‍ മരിച്ചു. പുതുതായി 50,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 70,75,723 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 90 ശതമാനത്തിലധികമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 78,63,892 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,18,567 ആണ് മരണം. 6,68,273 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 11 ലക്ഷത്തിലധികം സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 16,38,961, ആന്ധ്രയില്‍ 8,04,026, കര്‍ണാടകയില്‍ 7,98,378, തമിഴ്‌നാട്ടില്‍ 7,06,136 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.