Connect with us

Kerala

നീതി തേടി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ സത്യഗ്രഹത്തിന്

Published

|

Last Updated

പാലക്കാട് | നീതി തേടി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ സത്യഗ്രഹം തുടങ്ങും. ഒരാഴ്ചയാണ് വീട്ടുമുറ്റത്ത് സമരം നടത്തുക. കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് ഇന്ന്. 2019 ഒക്ടോബര്‍ 25നാണ് കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലായിരുന്നു ഇത്. ഇതിനും ഒരാഴ്ച മുമ്പ് ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ അടുത്തയാഴ്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് അമ്മയുടെ സത്യഗ്രഹ സമരം. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍, പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ നീതി വൈകുന്നുവെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.
നടപടിക്രമങ്ങളുടെ സാങ്കേതികതകള്‍ കൊണ്ടാണ് കാലതാമസമുണ്ടാകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.