യാഥാര്‍ഥ്യങ്ങളില്‍ നിന്ന് എങ്ങനെ ഒളിച്ചോടാമെന്ന് മോദി പഠിപ്പിക്കുന്നു; രാഹുല്‍ ഗാന്ധി

Posted on: October 24, 2020 7:23 pm | Last updated: October 25, 2020 at 7:41 am

ന്യൂഡല്‍ഹി | യാഥാര്‍ഥ്യത്തില്‍നിന്ന് എങ്ങനെ ഒളിച്ചോടോമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളെ പഠിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ സമീപനം മൂലം ദശലക്ഷക്കണക്കിന് പേര്‍ക്ക് ഉപജീവനമാര്‍ഗവും അന്തസ്സും നഷ്ടപ്പെട്ടെന്നും രാഹുല്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു. ഇന്ത്യയുടെ ജി ഡി പി പൂര്‍വസ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന പത്രവാര്‍ത്ത സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ബിഹാറില്‍ 19 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന ബി ജെ പിയുടെതിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരേയും നേരത്തെ രാഹുല്‍ രംഗത്തെത്തിയിരുന്നു.ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞത് പോലെയാണ് ഈ വാഗ്ദാനവുമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. നിതീഷ് കുമാറും ബി ജെ പിയും ചേര്‍ന്ന് ബിഹാറിലെ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും നട്ടെല്ലൊടിച്ചതായും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.