വിയ്യൂരില്‍ 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കും കൊവിഡ്

Posted on: October 24, 2020 5:46 pm | Last updated: October 24, 2020 at 5:46 pm

തൃശ്ശൂര്‍ | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച തടവുകാരിയില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷും ഉള്‍പ്പെടും.

ജയിലില്‍പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറേദിവസങ്ങളായി തൃശ്ശൂര്‍ ജില്ലയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടക്കം വിപുലമായ പരിശോധനക്ക് ആരോഗ്യ വകുപ്പ് തയ്യാറായാത്.