കോ വാക്‌സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക്

Posted on: October 24, 2020 11:47 am | Last updated: October 24, 2020 at 3:36 pm

ന്യൂഡല്‍ഹി | പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാനാകുമെന്ന് ഭാരത് ബയോടെക്. 30 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് പരീക്ഷണം നടത്തുന്നതെന്നും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അറിയിച്ചു.

ഭാരത് ബയോടെക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് കോ-വാക്‌സിന്‍ വികസിപ്പിക്കുന്നത്. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലായാണ് ഭാരത് ബയോടെക്കിന്റെ പരീക്ഷണ പദ്ധതികള്‍ നടക്കുന്നത്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി സഹകരിച്ചാണ് ബയോടക്ക് വാക്‌സിന്‍ നിര്‍മാണം നടത്തുന്നത്.