കെ എം ഷാജിക്കെതിരായ വധഭീഷണി; ആരോപണ വിധേയന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on: October 24, 2020 11:19 am | Last updated: October 24, 2020 at 3:34 pm

കണ്ണൂര്‍ | കെ എം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി കേസില്‍ ആരോപണവിധേയനായ തേജസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇയാള്‍ ഒളിവില്‍ പോയെന്നായിരുന്നു പലീസ് പറഞ്ഞത്.

കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയതെന്നാണ് കെ.എം ഷാജി എം എല്‍ എയുടെ പരാതി. ഖത്വറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടില്‍ നിന്ന് കാണാതായെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. ഇയാള്‍ സജീവ രാഷട്രീയ പ്രവര്‍ത്തകനല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.