Connect with us

National

യു പിയില്‍ വീണ്ടും ക്രൂര കൂട്ടബലാത്സംഗം

Published

|

Last Updated

ലഖ്‌നോ |  ഉത്തര്‍പ്രദേശില്‍ നിന്ന് ബലാത്സംഗ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നു. മഹോബ ജില്ലയില്‍ നിന്നാണ് പുതിയ വാര്‍ത്ത. നവരാത്രി ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയതായാണ് പരാതി. മഹോബ ജില്ലയിലെ പന്‍വാഡിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

19കാരിയായ പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.