Kerala
കുണ്ടറയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം; ഭാര്യ ലേഖ മേരി അറസ്റ്റില്‍
സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലം| കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍. വെള്ളിമണ്‍ സ്വദേശിയായ രാജു (56) ആണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാജു വീട്ടില്‍ കുഴഞ്ഞുവീണതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ലേഖ മേരി, നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ കുണ്ടറ പോലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ലേഖ മേരി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കുണ്ടറ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Content Highlights: Kundara police arrested Lekha Mary for murdering her husband Raju over a property dispute. The accused initially attempted to present the death as a natural collapse before postmortem confirmed strangulation. Following hours of police interrogation, she confessed to strangling him using a belt.


