Connect with us

Kerala

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പോലീസ്

കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍ എന്നിവ ഉപയോഗിച്ചാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചത്.

Published

|

Last Updated

കൊല്ലം| സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗദമ്മ എന്നിവര്‍ക്കെതിരെ ചവറ പോലീസ് കേസെടുത്തു. കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍ എന്നിവ ഉപയോഗിച്ചാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ 27 നായിരുന്നു കൊല്ലം പുത്തന്‍തുറ സ്വദേശിനി അഞ്ജുവിന്റെയും ചവറ സ്വദേശി നന്ദുവിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്‍പ് തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും ചോദ്യങ്ങളും മാനസിക പീഡനങ്ങളും ഉണ്ടായതായി യുവതി വ്യക്തമാക്കി.

പിന്നീട് കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും, സൗദി അറേബ്യയിലായിരുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് അഞ്ജു പോകുകയും ചെയ്തു. എന്നാല്‍ വിദേശത്തുവച്ചും ക്രൂരമായ മര്‍ദനമാണ് യുവതിക്ക് നേരിടേണ്ടിവന്നത്. സെപ്റ്റംബര്‍ 30 ന് നാട്ടില്‍ മടങ്ങിയെത്തിയ അഞ്ജു ചവറ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
Chavara police registered a case against Nandu and his parents for brutally assaulting his newlywed wife Anju over dowry. The victim faced physical and mental abuse both in Kerala and Saudi Arabia using household items. She lodged a complaint upon returning home on September 30.

---- facebook comment plugin here -----

Latest