Kerala
വീട് നിര്‍മാണത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ചു
ഉടനടി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
അമ്പലത്തറ| വീട് നിര്‍മാണത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ സക്കരിയ (45) ആണ് മരിച്ചത്. സ്വന്തം വീട് നിര്‍മാണത്തിനിടെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന സക്കരിയ്ക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഉടനടി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മയ്യിത്ത് നിസ്‌കാരവും ഖബറടക്കലും ഞായറാഴ് രാവിലെ പാറപ്പള്ളി ജമാഅത്ത് പള്ളിയില്‍ നടത്തി.
Content Highlights:
Zakariya, a 45-year-old lorry driver from Ambalathara Parappalli, passed away after feeling sudden physical discomfort while working on his house construction. He was rushed to a private hospital in Kanhangad but succumbed during treatment. His funeral was held at Parappalli Juma Masjid on Sunday.



