കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരായ ആരോപണം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

Posted on: October 23, 2020 7:42 am | Last updated: October 23, 2020 at 10:30 am

കൊച്ചി |  കൊവിഡ് ഐ സി യുവിലെ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ മരിച്ചതായ ആരോപണത്തില്‍ ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ മൊഴിയെടുക്കും. രോഗിയായ ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴിയെടുക്കുക.

മെഡിക്കല്‍ കോ ളജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് കടുത്തുരുത്തിയിലെ വീട്ടില്‍ എത്തി ഇവരുടെ മൊഴിയെടുത്തത്. ഹാരിസിന്റെ
ബന്ധു അന്‍വറിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പോലീസ്
റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയിലും ഉടന്‍ അന്വേഷണം ആരംഭിച്ചേക്കും.