Connect with us

International

ട്രംപും ബൈഡനും തമ്മിലെ അവസാന സംവാദം ഇന്ന്

Published

|

Last Updated

ന്യൂയോര്‍ക്ക് |  വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള അവസാന സംവാദം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാവിലെ 6.30ന് ബെല്‍മെണ്ട് സര്‍വ്വകലാശാലയില്‍ വെച്ചാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും ഏറ്റുമുട്ടുക. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളെല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ബൈഡനാണ് മുന്‍തൂക്കം പറയുന്നത്. എന്നാല്‍ അഭിപ്രായ സര്‍വ്വേകളൊന്നും വിശ്വസിക്കാതെ സ്വന്തം ശൈലിയില്‍ റിപ്പബ്ലികന്‍ സ്ഥാനാര്‍ഥിയായ ട്രംപ് മുന്നോട്ടുപോകുകയണ്.
90 മിനുട്ടായിരിക്കും ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക. എന്‍ ബി സി ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് ക്രിസ്റ്റിന്‍ വെല്‍ക്കര്‍ ആണ് ഡിബേറ്റ് മോഡറേറ്റര്‍.

സെപ്റ്റംബറില്‍ നടന്ന ആദ്യ സംവാദം വലിയ വാര്‍ത്താ പ്രധാന്യമായിരുന്നു നേടിയത്. സംവാദം തര്‍ക്കത്തിലേക്ക് വഴിമാറിയത് വിവാദമായിരുന്നു. ബൈഡന്‍ സംസാരിക്കുന്നതിനിടയില്‍ 73 തവണയാണ് ട്രംപ് ഇടക്ക് കയറി സംസാരിച്ചത്. തര്‍ക്കമായി മാറിയ ഡിബേറ്റിനെ തുടര്‍ന്ന് യു എസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.