ഡോ. എം വി ഐ മമ്മി നിര്യാതനായി

Posted on: October 22, 2020 7:25 pm | Last updated: October 22, 2020 at 7:27 pm

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ റിസര്‍ച്ച് വിഭാഗം മുന്‍ മേധാവിയും എഴുത്തുകാരനുമായ ഡോ.എം വി ഇമ്പിച്ചി മമ്മി (മമ്മി ഡോക്ടര്‍ 80) നിര്യാതനായി. നെല്ലിക്കോട് നെയ്ത്തുകുളങ്ങര, ടി പി കുമാരന്‍ നായര്‍ റോഡിലുള്ള മകന്‍ റഫീഖ് എന്‍ജിനീയറുടെ വസതിയിലായിരുന്നു അന്ത്യം.

മടവൂര്‍ മേലെ വള്ളോപ്ര പരേതരായ എം വി അഹമ്മദ് കോയയുടെയും ഫാത്തിമയുടെയും മകനാണ്. സാമൂഹിക തിന്മകള്‍ക്കും പുകവലിക്കുമെതിരെയുള്ള പോരാട്ടത്തില്‍ സജീവമായിരുന്ന ഡോ. മമ്മി, പ്രമേഹരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. ബി സഫിയ (റിട്ട. എച്ച് ഒ ഡി, ത്വക് രോഗ വിഭാഗം, കോഴിക്കോട് മെഡി. കോളജ്). മകള്‍: ഡോ. റസിയ (പീഡിയാട്രിഷ്യന്‍, ദുബൈ). മരുമക്കള്‍: അഷ്‌ന, ഡോ. ഫസലുദ്ദീന്‍ (കാര്‍ഡിയോളജിസ്റ്റ്, ദുബൈ). മയ്യത്ത് വെള്ളിപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.