Connect with us

Kerala

കെ എം ഷാജിയുടെ കോഴിക്കോട്ടെ വീടും സ്ഥലവും അളന്ന് അധികൃതര്‍; നടപടി ഇ ഡി നിര്‍ദേശപ്രകാരം

Published

|

Last Updated

കോഴിക്കോട് | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ ഡി)ന്റെ നിര്‍ദേശപ്രകാരം മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ കെ എം ഷാജിയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അളന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്. പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി.

കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് അടക്കമുള്ള നേതാക്കളില്‍ നിന്ന് ഇ ഡി മൊഴിയെടുത്തിരുന്നു. ഷാജിയെ അടുത്ത മാസം പത്തിനാണ് ഇ ഡി ചോദ്യം ചെയ്യുക. അഞ്ച് മണിക്കൂറിലധികമാണ് മജീദില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് മൊഴിയെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെ പി എ മജീദ് പിന്നീട് പ്രതികരിച്ചു.

മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി. കോഴ സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തേ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴി ഇന്നലെ എടുത്തിരുന്നു. 2014 ലാണ് ഇടപാട് നടന്നതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് 31 ലധികം പേര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----