കേരളം അനുഭവിക്കുന്നത് ആരോഗ്യമന്ത്രിയെ ബിംബവല്‍ക്കരിച്ചതിന്റെ ദുരന്തം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Posted on: October 22, 2020 12:58 pm | Last updated: October 22, 2020 at 6:10 pm

തിരുവനന്തപുരം | കൊവിഡ് വ്യാപന കാലത്ത് സിപിഎം ആരോഗ്യമന്ത്രി കെ കെ ശൈലജയെ ബിംബവല്‍ക്കരിക്കാന്‍ ശ്രമിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താന്‍ നേരത്തെ പറഞ്ഞത് ശരിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ ബിംബവല്‍ക്കരണത്തിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ന്നിരിക്കുകയാണ്. പിആര്‍ ഏജന്‍സിയെവച്ച് ആരോഗ്യമന്ത്രിയെ ബിംബവല്‍ക്കരിക്കാന്‍ സിപിഎം ശ്രമിച്ചു. വ്യക്തിപരമായി ആരോഗ്യ മന്ത്രിയോട് വിയോജിപ്പില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.