നിലവില്‍ പ്രതിയല്ലെന്ന് എന്‍ ഐ എ; ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

Posted on: October 22, 2020 12:04 pm | Last updated: October 22, 2020 at 5:12 pm

കൊച്ചി | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തീര്‍പ്പാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ നിലവില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചു. നിലവില്‍ ഇതുവരെയും എന്‍ ഐ എ കേസില്‍ ശിവശങ്കര്‍ പ്രതിയല്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമെന്നും അതിനാല്‍ ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എന്‍ ഐ എയുടെ വാദം.

ഈ പരാമര്‍ശം അംഗീകരിച്ചുകൊണ്ട് കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹരജി തീര്‍പ്പാക്കാന്‍ അനുവദിക്കുകയും ചെയ്തു.