ഹത്രാസ്: പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഡോക്ടറെ പുറത്താക്കി

Posted on: October 22, 2020 12:22 am | Last updated: October 22, 2020 at 12:22 am

അലിഗഢ് | ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യു പി പോലീസിന്റെ വാദം തള്ളിയ ഡോക്ടറെ അലിഗഢ് മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്താക്കി. താത്ക്കാലിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസിം മാലിക്കിനെയാണ് പുറത്താക്കിയത്. ഡോ. അസിം മാലിഖിന് ഇക്കാര്യം അറിയിച്ച് കത്ത് നല്‍കി. നവംബര്‍ വരെ തുടരാന്‍ അനുവദിക്കണമെന്ന ഡോക്ടറുടെ അപേക്ഷ അധികൃതര്‍ തള്ളി.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും വിശദമായ പരിശോധന വേണമെന്നും പോലീസിനോട് പറഞ്ഞിരുന്നതായി അസിം മാലിക് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്ന് 11 ദിവസത്തിനു ശേഷമാണ് ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാമ്പിള്‍ ശേഖരിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.