Connect with us

Kerala

മത്സ്യഫെഡ് ഫിഷ് സ്റ്റാളുകള്‍ പരമ്പരാഗത മത്സ്യമേഖലക്ക് ഗുണം ചെയ്യും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

Published

|

Last Updated

അടൂര്‍ | പരമ്പരാഗത മത്സ്യത്തൊഴില്‍ മേഖലക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലാകും മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ പ്രവര്‍ത്തനമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ കൊടുമണ്‍ സപ്ലൈകോ ബില്‍ഡിംഗില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലേലത്തില്‍ നടക്കുന്ന വെട്ടിപ്പുകള്‍ തടഞ്ഞുകൊണ്ട് ഇടനിലക്കാരില്ലാതെ ഹാര്‍ബറുകളില്‍ നിന്നും നേരിട്ട് മത്സ്യം മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ ബി രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി പ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി അനിരുദ്ധന്‍, കൊടുമണ്‍ ഫിനാന്‍ഷ്യല്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ എന്‍ സലിം, കൊടുമണ്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സി സി ചന്ദ്രന്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ഡി രാജാറാവു, സെക്രട്ടറി ജി ഷീജ പങ്കെടുത്തു.

Latest