Covid19
പത്തനംതിട്ടയില്‍ രോഗബാധിതരില്‍ അധികവും വീടുകളില്‍ ഐസൊലേഷനില്‍

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ അധികവും വീടുകളില്‍ ഐസൊലേഷനില്‍. പത്തനംതിട്ടയില്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 2,164 പേരാണ് കൊവിഡ് രോഗബാധിതരായി നിലവില്‍ ഐസൊലേഷനിലുള്ളത്. ഇതില്‍ 1,234 പേര്‍ വീടുകളിലും 115 പേര്‍ സ്വകാര്യ ആശുപത്രികളിലും 113 പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 101 പേര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഐസൊലേഷനിലാണ്. ഇതിന് പുറമേ 517 പേര്‍ ജില്ലയിലെ വിവിധ സി എഫ് എല്‍ ടി സികളിലും 84 പേര്‍ റാന്നി മേനാംതോട്ടം സി എസ് എല്‍ ടി സിയിലും ഐസൊലേഷനില്‍ ആണ്. ഇതിനോടൊപ്പം ജില്ലയില്‍ 14,782 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തു നിന്നും തിരിച്ചെത്തിയ 2,269 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3,736 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇതടക്കം 20,787 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തു നിന്നും, 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 220 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. ജില്ലയില്‍ ഇന്ന് 250 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിതരായ ഒരാളുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ ഇന്ന് സ്വകാര്യ ലാബുകളില്‍ 876 സാമ്പിളുകളും 1,873 സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലും വിവിധ പരിശോധനകള്‍ക്കായി ശേഖരിച്ചു. ഇതില്‍ 1,760 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.67 ശതമാനമാണ്.