കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അന്തരിച്ചു

Posted on: October 21, 2020 12:57 pm | Last updated: October 21, 2020 at 3:24 pm

കോഴിക്കോട് | ജില്ലയിലെ മുതിര്‍ന്ന സി പി എം നേതാവും കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയറുമായ എം ഭാസ്‌കരന്‍
(77) അന്തരിച്ചു. വര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം. കോഴിക്കോട് കരപ്പറമ്പ് കരുവിശേരി സ്വദേശിയായ അദ്ദേഹം സി പി എം ജില്ലാ കമ്മിറ്റി അംഗമാണ്.

പ്രമുഖ സഹകാരിയായ ഭാസ്‌കരന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബേങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. റബ്കോ വൈസ് ചെയര്‍മാനുമായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം ദീര്‍ഘകാലം സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.