മഹാരാഷ്ട്രയില്‍ 8,151 പേര്‍ക്ക് കൂടി കൊവിഡ് , കര്‍ണാടകയില്‍ 6,297 പേര്‍ക്കും അന്ധ്രയില്‍ 3,503 പേര്‍ക്കും രോഗം

Posted on: October 20, 2020 11:00 pm | Last updated: October 21, 2020 at 8:56 am

മുംബൈ | മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 8,151 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,09,516 ആയി. നിലവില്‍ 1,74,265 സജീവ കേസുകളാണുള്ളത്. ഇതുവരെ 13,92,308 പേരാണ് രോഗമുക്തി നേടിയത്. ചൊവ്വാഴ്ച 7429 പേര്‍ രോഗമുക്തി നേടിയതായും 213 പേര്‍ രോഗ ബാധയെ തുടര്‍ന്ന് മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ 6,297 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,76,901 ആയി. 8,500 പേര്‍ രോഗമുക്തി നേടുകയും 66 പേര്‍ മരിക്കുകയും ചെയ്തു. 6,62,329 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 1,03,945 സജീവകേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 10,608 പേര്‍ക്ക്കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായി കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ 3,503 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,89,553 ആയി. നിലവില്‍ 33,396 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 7,49,676 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 6,481 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേ സമയം തമിഴ്നാട്ടില്‍ 3,094 പേര്‍ക്കാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 4,403 പേര്‍ രോഗമുക്തി നേടുകയും 50 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,94,030 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,46,555 പേര്‍ രോഗമുക്തി നേടി. 10,741 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും നിലവില്‍ 36,734 സജീവ കേസുകളാണുള്ളതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.