കേന്ദ്ര കര്‍ഷക നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി പഞ്ചാബ് സര്‍ക്കാര്‍

Posted on: October 20, 2020 10:07 pm | Last updated: October 21, 2020 at 8:55 am

അമൃത്സര്‍ |  കേന്ദ്ര കര്‍ഷക നിയമത്തിനെതിരെ ബില്ലുകള്‍ പാസാക്കി പഞ്ചാബ് സര്‍ക്കാര്‍. മൂന്ന് ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.

ബില്ലിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ നിയമനടപടികള്‍ ആലോചിക്കും. രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടുമെന്നും പ്രത്യേകം വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് അമരീന്ദര്‍ സിംഗ് പറഞ്ഞു.

കര്‍ഷകരെ പ്രയാസത്തിലാക്കാനോ അവരെ തകര്‍ക്കാനോ അനുവദിക്കില്ല, തന്റെ സര്‍ക്കാരിനെ പിരിച്ചുവിടപ്പെടുന്നതിനെ ഭയക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.