പുതിയ ഫോണുകളുമായി വിവോയും നോക്കിയയും

Posted on: October 20, 2020 3:06 pm | Last updated: October 20, 2020 at 3:06 pm

ന്യൂഡല്‍ഹി | പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് വിവോയും നോക്കിയയും. 44 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ വരുന്ന വി20 എന്ന മോഡലാണ് വിവോ വില്‍പ്പനക്കെത്തിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഈ മോഡല്‍ വിവോ രാജ്യത്ത് അവതരിപ്പിച്ചത്.

ഫ്ളിപ്കാര്‍ട്ടിലും വിവോ ഓണ്‍ലൈന്‍ സ്‌റ്റോറിലും വിവോ വി20 ലഭിക്കും. 8ജിബി+128ജിബിക്ക് 24,990 രൂപയും 8ജിബി+256ജിബിക്ക് 27,990 രൂപയുമാണ് വില. ഫ്ളിപ്കാര്‍ട്ടില്‍ എസ് ബി ഐ, ആക്‌സിസ് ബേങ്ക് കാര്‍ഡുടമകള്‍ക്കും പേടിഎമ്മിനും വിവിധ ഓഫറുകളുണ്ട്. പിറകുവശത്തെ ട്രിപ്പിള്‍ ക്യാമറയില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി.

4ജി കരുത്തോടെ വയോധികരെയും മറ്റും ലക്ഷ്യമിട്ട് ഫീച്ചര്‍ ഫോണുകളാണ് നോക്കിയ ഇന്ത്യന്‍ വിപണിയിലിറക്കിയത്. നോക്കിയ 215 4ജി, 225 4ജി എന്നാണ് മോഡലുകളുടെ പേര്. 215 4ജിക്ക് 2949 രൂപയും 225 4ജിക്ക് 3499 രൂപയുമാണ് വില. രണ്ട് സിമ്മുകള്‍ (നാനോ) ഇടാം.

ALSO READ  പുതിയ ലാപ്‌ടോപ്പുമായി അസൂസ്