ലോകത്ത് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,122,750 ആയി

Posted on: October 20, 2020 7:46 am | Last updated: October 20, 2020 at 10:24 am

വാഷിംഗ്ടണ്‍ | കൊവിഡ് 19 മഹാമാരി മൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം പതിനൊന്നേകാല്‍ ലക്ഷത്തിലേക്ക് അടുക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 1,122,750 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 40,632,689 പേര്‍ക്ക് ഇതിനകം വൈറസ് ബാധിച്ചപ്പോള്‍ 30,346,584 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 9,163,355 പേരാണ് നിലവില്‍ രോഗബാധയേത്തുടര്‍ന്ന് ചികിത്സയിലുള്ളത്. ഇതില്‍ 72,778 പേരുടെ നില അതീവ ഗുരുതരമാണ്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ, ഫ്രാന്‍സ്, പെറു, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് വൈറസ് ബാധയില്‍ ആദ്യ പത്തിലുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലും എട്ട് ലക്ഷത്തിനു മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. 46 രാജ്യങ്ങളിലാണ് ലക്ഷത്തിനു മുകളില്‍ കൊാവിഡ് കേസുകളുള്ളത്.