മുറ്റിച്ചൂര്‍ നിധിന്‍ വധം: ഒരാള്‍കൂടി അറസ്റ്റില്‍

Posted on: October 19, 2020 11:25 pm | Last updated: October 19, 2020 at 11:25 pm

തൃശ്ശൂര്‍ |  തൃശ്ശൂര്‍ മുറ്റിച്ചൂര്‍ നിധില്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നിധിലിനെ കൊലപ്പെടുത്തിയവര്‍ക്ക് ഒളിയിടം ഒരുക്കി നല്‍കിയ ചേര്‍പ്പ് ഊരകം സ്വദേശി കരിപ്പാംകുളം വീട്ടില്‍ നിഷാദിനെയാണ് (28) അന്വേഷണസംഘം ഊരകത്തുനിന്ന് പിടികൂടിയത്.

ഇതോടെ നിധിന്‍ വധക്കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി. നേരത്തെ സനല്‍, ശ്രീരാഗ്, അനുരാഗ്, സായിഷ്, അഖില്‍ എന്നിവരെയും സംരക്ഷണം ഒരുക്കിയ സന്ദീപ്, ധനേഷ് പ്രിജിത്ത്, എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ പത്താംതിയതി രാവിലെയാണ് മാങ്ങാട്ടുകരയില്‍ വെച്ച് കാറിലെത്തിയ സംഘം നിധില്‍ ഓടിച്ചിരുന്ന കാര്‍ തടഞ്ഞ് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊന്നത്.