ലിബിയന്‍ സംഘര്‍ഷം : നാലാം ഘട്ട ചര്‍ച്ച ജനീവയില്‍ ആരംഭിച്ചു

Posted on: October 19, 2020 9:15 pm | Last updated: October 19, 2020 at 9:15 pm

ജനീവ  |  ലിബിയയിലെ ആഭ്യന്തര സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് യു എന്‍ നേതൃത്വത്തില്‍ നാലാം വട്ട ചര്‍ച്ചകള്‍ക്ക് ജനീവ പാലൈസ് ഡെസ് നേഷന്‍സില്‍ ആരംഭിച്ചു. ലിബിയയിലെ യുഎന്‍ സപ്പോര്‍ട്ട് മിഷന്‍ (യുഎന്‍എസ്എംഎല്‍) മേധാവി സ്റ്റെഫാനി വില്യംസിന്റെ സാനിധ്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്

ബെര്‍ലിനില്‍ ചേര്‍ന്ന യു എന്‍ കോണ്‍ഫറന്‍സില്‍ലാണ് സ്ഥിരമായ വെടിനിര്‍ത്തലിന് കരാറിലെത്താന്‍ ഇരു പാര്‍ട്ടികളോടും ആവശ്യപ്പെട്ടത്. സമാധാന ശ്രമങ്ങള്‍ക്ക് യുഎന്‍ സപ്പോര്‍ട്ട് മിഷനെ ചുമതലപ്പെടുത്തുകയും മൂന്ന് തവണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു . ചര്‍ച്ചകള്‍ ഈ മാസം 24 വരെ തുടരും. ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരത്തിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ പറഞ്ഞു