Connect with us

Covid19

ഡിസ്ചാര്‍ജായ കൊവിഡ് രോഗികള്‍ക്ക് മാസങ്ങളോളം ലക്ഷണങ്ങളുണ്ടാകുന്നതായി ഓക്‌സ്‌ഫോഡ് പഠനം

Published

|

Last Updated

ലണ്ടന്‍ | ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷവും പകുതി കൊവിഡ് രോഗികള്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായി ബ്രിട്ടനില്‍ നടന്ന പഠനത്തില്‍ വ്യക്തമായി. ശ്വാസംമുട്ട്, ക്ഷീണം, വിഷാദം തുടങ്ങിയ ലക്ഷണങ്ങളാണ് രണ്ട്- മൂന്ന് മാസത്തിന് ശേഷവും ഇവരിലുണ്ടാകുന്നത്. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

കൊവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 58 രോഗികളിലാണ് ദീര്‍ഘകാല ആഘാതം കണ്ടെത്തിയത്. ചില രോഗികളില്‍ വിവിധ അവയവങ്ങളില്‍ അസ്വാഭാവികതയും  കണ്ടെത്തി. ചിലരില്‍ മാസങ്ങളോളം തുടര്‍ച്ചയായ എരിച്ചിലും കാണപ്പെട്ടു.

കൊവിഡുമായി ബന്ധപ്പെട്ട ശരീരശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് അടിവരയിടുന്നത്. കൊവിഡ് രോഗികള്‍ക്കുള്ള ആശുപത്രി പരിചരണത്തില്‍ സമഗ്രമായ മാതൃകയും വികസിപ്പിക്കേണ്ടതുണ്ട്.

കൊവിഡ് ബാധിച്ചതിന് ശേഷം ദീര്‍ഘകാലം തുടരുന്ന രോഗാവസ്ഥക്ക് ലോംഗ് കൊവിഡ് എന്നാണ് ബ്രിട്ടനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ച് (എന്‍ ഐ എച്ച് ആര്‍) കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും മനസ്സിനെയും ബാധിക്കുന്ന വിവിധ ലക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന അവസ്ഥയാണിത്.

---- facebook comment plugin here -----

Latest