ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളില്‍ 303 ഒഴിവ്

Posted on: October 19, 2020 4:38 pm | Last updated: October 19, 2020 at 4:38 pm

ചെന്നൈ | ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളില്‍ 303 ഒഴിവ്. പ്രൊഫസര്‍ തസ്തികയില്‍ 65, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ 104, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 134 ഒഴിവുകളാണുള്ളത്. ഡെപ്യൂട്ടി ലൈബ്രേറിയന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ തസ്തികകളിലായുള്ള ഒമ്പത് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എയ്‌റോ സ്‌പേസ് എന്‍ജിനീയറിംഗ്, അപ്ലൈഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്, ബയോടെക്‌നോളജി, കെമിക്കല്‍ എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മാനുഫാക്ചറിംഗ് എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, മൈനിങ് എന്‍ജിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി, പ്രൊഡക്ഷന്‍ ടെക്‌നോളജി, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, മാനേജ്‌മെന്റ് സ്റ്റഡീസ്, ആര്‍ക്കിടെക്ചര്‍, ടൗണ്‍ പ്ലാനിംഗ്, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്സ്, ഫിസിക്‌സ്, യൂണിവേഴ്‌സിറ്റി ലൈബ്രറി, യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ബോര്‍ഡ്, സെറാമിക് ടെക്‌നോളജി, കമ്പ്യൂട്ടര്‍ സെന്റര്‍, കമ്പ്യൂട്ടര്‍ ടെക്‌നോളജി, റബര്‍ ആന്‍ഡ് പ്ലാസ്റ്റിക്‌സ് ടെക്‌നോളജി, മീഡിയ സയന്‍സസ്, മെഡിക്കല്‍ ഫിസിക്‌സ്, രാമാനുജന്‍ കമ്പ്യൂട്ടിംഗ് സെന്റര്‍, ജിയോളജി വകുപ്പുകളിലാണ് ഒഴിവ്. വിശദ വിവരങ്ങള്‍ www.annauniv.edu എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.