ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്‌തു

Posted on: October 19, 2020 5:30 pm | Last updated: October 19, 2020 at 8:06 pm

തിരുവനന്തപുരം | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം കരമനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയതു. കിടത്തി ചികിത്സ ആവശ്യമായ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

കടുത്ത നടുവേദന ഉണ്ടെന്ന് ശിവശങ്കര്‍ പറയുന്നുണ്ടെന്നും ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ വേദന സംഹാരികള്‍ കൊണ്ട് പരിഹരിക്കാവുന്നതാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടിരുന്നു.