സീതത്തോട്ടില്‍ വന്യമൃഗ ആക്രമണം; പശുക്കിടാവിനെ കൊന്നു

Posted on: October 19, 2020 3:37 pm | Last updated: October 19, 2020 at 3:37 pm

പത്തനംതിട്ട | സീതത്തോട് ആനചന്ത ഭാഗത്ത് ഇന്നലെ രാത്രി വന്യമൃഗ ആക്രമണമുണ്ടായി. ജനവാസ മേഖലയില്‍ ഇറങ്ങിയ മൃഗം വല്ലന വീട്ടില്‍ മനോജിന്റെ വീടിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നു. പുലിയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ക്കെതിരെ പുലി തിരിഞ്ഞപ്പോള്‍ ഭയന്ന വീട്ടുകാര്‍ വീടിനുള്ളില്‍ കയറി ശബ്ദമുണ്ടാക്കി. തുടര്‍ന്ന് പുലി ഇരുട്ടിലേക്കു മറയുകയായിരുന്നുവെന്നും പറയുന്നു. വനപാലകരെ വിവരമറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്ന് പരാതിയുണ്ട്.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്യജീവി ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.