ഇന്ത്യയിലെ യാത്രക്കാര്‍ക്ക് മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫിയുമായി ഉബര്‍

Posted on: October 19, 2020 3:17 pm | Last updated: October 19, 2020 at 3:18 pm

ബെംഗളൂരു | കൊവിഡ്- 19 സുരക്ഷ എന്ന നിലക്ക് യാത്രക്കാര്‍ക്ക് മാസ്‌ക് വെരിഫിക്കേഷന്‍ മാനദണ്ഡം നിര്‍ബന്ധമാക്കി ഉബര്‍. യാത്രക്കാരന്‍ മാസ്‌ക് ധരിച്ചുവെന്ന് ഉറപ്പാക്കുന്നതിനാണിത്. മാസ്‌ക് ധരിച്ച് സെല്‍ഫി അയക്കുന്ന ഫീച്ചര്‍ ആപ്പില്‍ ഉബര്‍ അവതരിപ്പിച്ചിട്ടുണ്ട്.

മാസ്‌ക് ധരിച്ചുള്ള സെല്‍ഫി യാത്രക്കാരന്‍ അയച്ചില്ലെങ്കില്‍ അടുത്ത ട്രിപ്പിന് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. മുന്‍ട്രിപ്പില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രത്യേകമായാണ് ഈ സവിശേഷത ഒരുക്കിയത്. അമേരിക്കയിലും കാനഡയിലും സെപ്തംബറില്‍ ഈ ഫീച്ചര്‍ ഉബര്‍ അവതരിപ്പിച്ചിരുന്നു.

മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും അവതരിപ്പിച്ചത്. മെയ് മാസം ഡ്രൈവര്‍ക്ക് വേണ്ടി മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫി ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ യാത്രയിലെ ഡ്രൈവറുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സെല്‍ഫി വെരിഫിക്കേഷന്‍ ആപ്പ് ആവശ്യപ്പെടുക.