Connect with us

Business

ആമസോണിനും ഫ്ളിപ്കാര്‍ട്ടിനും കേന്ദ്രത്തിന്റെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍.കോമിനും വാള്‍മാര്‍ട്ടിന്റെ ഫ്ളിപ്കാര്‍ട്ടിനും കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഒരു ഉത്പന്നത്തിന്റെ ഉറവിട രാജ്യം വെളിപ്പെടുത്തണമെന്ന നിയമം രണ്ട് പ്ലാറ്റ്‌ഫോമുകളിലേയും പല വില്‍പ്പനക്കാരും പാലിക്കാത്തതാണ് നടപടിക്ക് കാരണം. അതിര്‍ത്തിയില്‍ ചൈനയുമായി പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് ജൂണിലാണ് ഈ നിയമം ഇന്ത്യ കര്‍ശനമാക്കിയത്.

15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഇരു കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കും. ഈ മാസം 16നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നോട്ടീസ് നല്‍കിയത്.

എന്ത് നടപടിയാണ് സ്വീകരിക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിയമ നടപടിയാകുമെന്നാണ് സൂചന. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉത്പന്നത്തിന്റെ ഉറവിട രാജ്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കിയത്.

---- facebook comment plugin here -----

Latest