National
രാജ്യത്തിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കേണ്ട സമയമായെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി | രാജ്യത്തിന്റെ ജി ഡി പി ബംഗ്ലാദേശിനേക്കാള്‍ പിന്നലെത്തിയതിലും സയന്റിഫിക് ടെമ്പര്‍ സൂചികയിലെയും പത്രസ്വാതന്ത്ര്യ സൂചികയിലെയും താഴ്ന്ന അവസ്ഥയിലസും പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി അഡ്വ. പ്രശാന്ത് ഭൂഷണ്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യം ഈ നിലയില്‍ എത്തിച്ചവരില്‍ നിന്നും തിരിച്ചെടുക്കേണ്ട സമയമായെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ യുവജനതക്ക് ഈ ദേശീയ മുന്നേറ്റത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേയും കോടതിയേയും അന്വേഷണ ഏജന്‍സികളേയും ഉപയോഗിച്ചുള്ള രാഷ്ട്രീയ കളികള്‍ക്കെതിരേയും നേരത്തേയും കടുത്ത വിമര്‍ശനങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയിരുന്നു.
---- facebook comment plugin here -----