Connect with us

National

മതേതര പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് സി പി എം തയാര്‍: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി | മതേതര പാര്‍ട്ടികളുമായി പ്രാദേശിക തിരഞ്ഞെടുപ്പ് സഖ്യത്തിന് സി പി എം തയാറാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ ഫാസിസ്റ്റ് കക്ഷികളെ എല്ലായിടത്തും ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ബീഹാര്‍ മാതൃകയില്‍ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതല്‍ സഖ്യങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സി പി എമ്മിന്റെ ആഘോഷ പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെ യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും മതത്തെ കര്‍ശനമായി വേര്‍തിരിക്കണമെന്നും യെച്ചൂരി പറഞ്ഞു. ഇല്ലെങ്കില്‍ മതേതരത്വത്തെ ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാനോ സംരക്ഷിക്കാനോ കഴിയില്ല. ആര്‍ എസ് എസിനെപ്പോലുള്ള വര്‍ഗീയ ശക്തികള്‍ ചരിത്രം, സംസ്‌കാരം, വിദ്യാഭ്യാസ നയം എന്നിവ മാറ്റിയെഴുതി രാജ്യത്തെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. മതനിരപേക്ഷത എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും സര്‍ക്കാറില്‍ നിന്നും മതത്തെ വേര്‍തിരിക്കല്‍ എന്നാണ് അര്‍ഥമാക്കുന്നത്. ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അത് സംരക്ഷിക്കാനായി കമ്മ്യൂണിസ്റ്റുകള്‍ എല്ലായ്പ്പോഴും നിലകൊള്ളുമെന്നും സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞു. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായും യെച്ചൂരി ആരോപിച്ചു.

---- facebook comment plugin here -----

Latest