നീറ്റ്: സി എം സെന്ററിന് ഇത്തവണയും വിജയതിളക്കം

Posted on: October 17, 2020 10:50 pm | Last updated: October 18, 2020 at 6:49 am
മുഹമ്മദ് റാഷിദ് അരിക്കോട്, മുഹമ്മദ് ശമീർ പറവണ്ണ, മുഹമ്മദ് സ്വാലിഹ് മാവൂർ

മടവൂർ | ഓൾ ഇന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ് – 2020) മടവൂർ സി എം സെന്റെറിന് ഇത്തവണയും അഭിമാന നേട്ടം. ഐഫർ അക്കാദമി വിദ്യാർഥികളായ മുഹമ്മദ് റാഷിദ് വി അരീക്കോട്(3491), മുഹമ്മദ് ഷമീർ എ കെ പാവണ്ണ (3682), അഹ്മദ് സ്വാലിഹ് മാവൂർ(5342) എന്നിവർ  ഉയർന്ന് റാങ്കുകൾ നേടി.

സി എം സെന്റർ ഐഫർ അക്കാദമിയുടെ നേട്ടങ്ങളുടെ നിരയിലക്കുള്ള പുതിയൊരേടാണ് ഈ വിജയം. സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികളെ പത്താം തരത്തിന് ശേഷം തിരഞ്ഞെടുത്ത് പ്രഫഷണൽ രംഗത്തേക്ക് വാർത്തെടുക്കുന്ന കേഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപത്തിൽ നിന്ന് നിരവധി വിദ്യാർഥികൾ ഇതിനകം ഇന്ത്യയിലെ പ്രശസ്തമായ കലാലയങ്ങളിൽ വിവിധ മേഖലയിൽ പഠനം നടത്തി വരുന്നുണ്ട്. വിജയികളെ ടി കെ അബ്ദുറഹ്മാൻ ബാഖവി, ഐഫർ ഭാരവാഹികളും അനുമോദിച്ചു.