ശിവശങ്കറിന്റെ ആശുപത്രി വാസം സി പി എം തിരക്കഥ: എം ടി രമേശ്

Posted on: October 17, 2020 2:44 pm | Last updated: October 17, 2020 at 2:44 pm

കോഴിക്കോട് | സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം എം ശിവശങ്കര്‍ ആശുപത്രിയില്‍ കഴിയുന്നതിന് പിന്നില്‍ സി പി എം തിരക്കഥയാണ്. സ്വര്‍ണക്കടത്ത് കേസില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് തിരുത്തി. ക്ലിഫ് ഹൗസിലെത്തി സ്വപ്ന തന്നെ കണ്ടിരിക്കാമെന്ന് പറയുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്നും രമേശ് പറഞ്ഞു.