വി കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

Posted on: October 17, 2020 8:58 am | Last updated: October 17, 2020 at 12:11 pm

പമ്പ |  ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. രാവിലെ ഏഴേമുക്കാലോടെ നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. വി കെ ജയരാജ് പോറ്റിയാണ് ശബരിമല മേല്‍ശാന്തിയായി നറുക്കെടുക്കപ്പെട്ടത്. എം എന്‍ രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തിയായി.

വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. 2005- 2006 വര്‍ഷത്തില്‍ അദ്ദേഹം മാളികപ്പുറം മേല്‍ശാന്തിയായിരുന്നു. മൈലക്കോടത്ത് മനയ്ക്കല്‍ രജികുമാര്‍ എം എന്‍, എറണാകുളം അങ്കമാലി കിടങ്ങൂര്‍ സ്വദേശിയാണ്. ശബരിമല മേല്‍ശാന്തിമാര്‍ക്കുള്ള അന്തിമപട്ടികയില്‍ ഒന്‍പതുപേരും മാളികപ്പുറം മേല്‍ശാന്തിമാര്‍ക്കുള്ള പട്ടികയില്‍ പത്തുപേരുമാണ് ഉണ്ടായിരുന്നത്.