ദമാം | സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 507 പേര്‍ രോഗമുക്തി നേടിയപ്പോല്‍ 472 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിലാണ് (03) ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഇതുവരെ 5,127 മരണങ്ങളാണുണ്ടായത്. 1.5 ശതമാനമാണ് മരണ നിരക്ക്.
പുതുതായി രോഗം സ്ഥിതരീകരിച്ചവരില്‍ 264 പേര്‍ പുരുഷന്മാരും 208 പേര്‍ സ്ത്രീകളുമാണ്,
72,14,793 സ്രവ പരിശോധനകള്‍ പൂര്‍ത്തിയായതോടെ 341,062 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിതീകരിച്ചത് ഇവരില്‍ 327,327 രോഗികള്‍ അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ നിരക്ക് 95.97 ശതമാനമായി ഉയര്‍ന്നു. 8,608 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 829 രോഗികളുടെ നില ഗുരുതരമാണെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.