ചെന്നൈ | മാനസിക വളര്‍ച്ച മന്ദീഭവിച്ചവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ പരാമര്‍ശത്തില്‍ ക്ഷമായാചനം നടത്തി നടി ഖുശ്ബു സുന്ദര്‍. കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും ഖുശ്ബു ആരോപിച്ചിരുന്നു.
പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് ഖുശ്ബുവിനെതിരെ നിരവധി പരാതികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാപ്പു പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ആലോചനയില്ലാതെ പറഞ്ഞുപോയതാണെന്നും നടി പറഞ്ഞു.
ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെ ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ ഖുശ്ബു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.