ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച് വയനാട് ജില്ലാ കലക്ടര്‍

Posted on: October 15, 2020 1:02 pm | Last updated: October 15, 2020 at 1:02 pm

കല്‍പ്പറ്റ | വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.

മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു ഇന്ന് രാവിലെ 10 ന് നടക്കേണ്ടിയിരുന്നത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഒരുക്കങ്ങളടക്കം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അന്തിമ ഘട്ടത്തില്‍ ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. അതേ സമയം സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.