മുലായം സിംഗ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു

Posted on: October 15, 2020 12:31 am | Last updated: October 15, 2020 at 12:31 am

ലക്‌നോ | സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും യു പി മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് കൊവിഡ്. പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചതാണ് ഈ വിവരം. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്ന് ട്വീറ്റില്‍ വ്യക്തമാക്കി.

മുലായത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ഗുര്‍ഗാവോനിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹമുള്ളതെന്നും അഖിലേഷ് പറഞ്ഞു.