ന്യൂനപക്ഷ വിരോധം സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കും: സമസ്ത

Posted on: October 14, 2020 10:36 pm | Last updated: October 14, 2020 at 10:36 pm


കോഴിക്കോട് | അന്ധമായ ന്യൂനപക്ഷ വിരോധത്തിന്റെ മറവിൽ ചിലർ നടത്തുന്ന പ്രസ്താവനകളെ ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ ഏറ്റെടുക്കുന്നത് സമൂഹത്തിൽ ധ്രുവീകരണം ശക്തിപ്പെടുത്താനേ ഉപകരിക്കൂ എന്ന് സമസ്ത കേരള ജം ഇയ്യതുൽ ഉലമ മുശാവറ വ്യക്തമാക്കി.
ഓപൺ യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഖേദകരമാണ്. കേരളത്തിലെ 15 യൂനിവേഴ്‌സിറ്റികളിൽ ഒന്നിൽ പോലും മുസ്‌ലിം വൈസ് ചാൻസലർ ഇല്ല. വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷങ്ങൾ ഇപ്പോഴും അവഗണന നേരിടുകയാണ്. ജാതിരഹിതമായ ഒരു സമൂഹത്തിന്റെ നിർമിതിക്ക് വേണ്ടി പ്രയത്‌നിച്ച ഒരു നേതാവിന്റെ പേരിൽ സ്ഥാപിച്ച സർവകലാശാലയിൽ ഇത്തരമൊരു വിവാദം തീർത്തും അനുചിതമായിപ്പോയി.

കേരളീയരുടെ മനസ്സിൽ വിഭാഗീയതയുടെ വിത്തിടാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടാകുന്നത് ഒരുനിലക്കും അംഗീകരിക്കാനാവില്ല. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് നിയമനാധികാരത്തിൽ സർക്കാർ കൈ കടത്തരുതെന്നും മുശാവറ ആവശ്യപ്പെട്ടു.പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

സയ്യിദ് അലി ബാഫഖി, അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ, ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം, കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, മൊയ്തീൻകുട്ടി മുസ്‌ലിയാർ താഴപ്ര, ഹസൻ മുസ്‌ലിയാർ വയനാട്, അഹ്‌മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, അബൂബക്കർ മുസ്‌ലിയാർ വെമ്പേനാട്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മൊയ്തീൻകുട്ടി ബാഖവി പൊന്മള, അബ്ദുല്ല മുസ്‌ലിയാർ താനാളൂർ, സി മുഹമ്മദ് ഫൈസി, എച്ച് ഇസ്സുദ്ദീൻ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, വി പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദുർറഹ്‌മാൻ ഫൈസി മാരായമംഗലം, അബ്ദുർറഹ്‌മാൻ ഫൈസി വണ്ടൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, എ ത്വാഹാ മുസ്‌ലിയാർ കായംകുളം, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, അബൂബക്കർ ഫൈസി കൈപ്പാണി, ഐ എം കെ ഫൈസി ചർച്ചയിൽ സംബന്ധിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതവും പേരോട് അബ്ദുർറഹ്‌മാൻ സഖാഫി നന്ദിയും പറഞ്ഞു.