യമനിലെ താഇസില്‍ ഹൂത്തി വിഭാഗവും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

Posted on: October 14, 2020 9:25 pm | Last updated: October 14, 2020 at 9:27 pm

സന്‍ആ | യമനിലെ താഇസില്‍ ഹൂത്തി വിഭാഗവും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും, രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം. തലസ്ഥാനമായ സന്‍ആ അടക്കമുള്ള പ്രദേശങ്ങളും വടക്കന്‍ പ്രദേശങ്ങളും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലാണുള്ളത്.

യു എന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2014 മുതല്‍ സര്‍ക്കാര്‍ സൈന്യവും ഹൂത്തികളും തമ്മില്‍ നടന്നുവരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞുവെന്നാണ് കണക്ക്.