കൊവിഡ്: സഊദിയില്‍ 21 മരണം; പുതുതായി 501 പേര്‍ക്ക് രോഗം

Posted on: October 14, 2020 9:11 pm | Last updated: October 14, 2020 at 9:14 pm

ദമാം | സഊദിയില്‍ പുതുതായി 501 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 481 പേര്‍ രോഗമുക്തി നേടുകയും 21 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മദീന- 57, മക്ക- 47, റിയാദ്- 42, യാമ്പു- 33, അല്‍ഹുഫൂഫ്- 25, ദമാം- 21, ജിദ്ദ- 19, അബഹ- 18, ബുറൈദ- 17, അല്‍-മുബറസ്- 13, ഖമീസ് മുശൈത്ത്- 12, നജ്റാന്‍- 10, വാദി -അല്‍ദവാസിര്‍- 09, അല്‍-അഖീഖ്- 08, ബല്‍ജുര്‍ഷി- 08, ഉനൈസ- 08, ജിസാന്‍- 08 അല്‍ഖഫ്ജി- 07 തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ പുരുഷന്മാരും 185 പേര്‍ സ്ത്രീകളുമാണ്.

മക്ക, അല്‍-ഹുഫൂഫ്, ജിദ്ദ, അബഹ, ജിസാന്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ബുറൈദ, അല്‍മുബറസ്, നജ്റാന്‍ തായിഫ്, ഹാഇല്‍, അറാര്‍, ബൈഷ്, അബൂഅരീഷ്, അല്‍-റാസ്, ഹഫര്‍ അല്‍-ബാത്തിന്‍, അല്‍-ബഹയില്‍ ഒരാള്‍ വീതവുമാണ് മരണപ്പെട്ടത്. 7,161,827 സ്രവ പരിശോധനകള്‍ പൂര്‍ത്തിയായതോടെ ഇതുവരെ 3,40,590 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,26,820 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടി. 8,662 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 830 പേരുടെ നില ഗുരുതരമായി തുടരുകയാണ്.