വന്ദേഭാരത് ഏഴാം ഘട്ടം; സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് 32 സര്‍വീസുകള്‍

Posted on: October 14, 2020 8:59 pm | Last updated: October 15, 2020 at 8:51 am

ദമാം | വന്ദേ ഭാരത് ഏഴാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് 32 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കേരളത്തിലെ നാല് വിമാനത്താവളത്തിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ക്ക് പുറമെ കണക്ഷന്‍ ഫ്ളൈറ്റുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ജിദ്ദ, റിയാദ്, ദമാം എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുക. കേരളത്തിലേക്ക് കോഴിക്കോട്ടേക്ക് മൂന്നും കൊച്ചിയിലേക്ക് ആറും തിരുവനന്തപുരത്തേക്ക് അഞ്ചും കണ്ണൂരിലേക്ക് ഒന്നും വിമാനങ്ങളാണ് നേരിട്ട് സര്‍വീസ് നടത്തുക. കൂടാതെ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ കണക്ഷന്‍ സര്‍വീസുകളും ഉള്‍പ്പെടുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ദൗത്യമാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് മിഷനിലൂടെ നടപ്പിലാക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ വഴിയും ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ ലഭ്യമാണെന്നും സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.