Kerala
പത്തനംതിട്ടയില്‍ കൊവിഡ് 19 വ്യാപനം കുറയുന്നതായി സൂചന

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് 19 വ്യാപനം കുറയുന്നതായി സൂചന. കഴിഞ്ഞ മുന്നു ദിവസങ്ങളിലായി കുറഞ്ഞ രോഗ വ്യാപനവും ഉയര്‍ന്ന രോഗ മുക്്തി നിരക്കുമാണ് പുറത്തു വരുന്നത്. ഇത് ജനങ്ങളില്‍ ആശ്വാസത്തിന് കാരണമായിട്ടുണ്ട്.
ജില്ലയില്‍ ബുധനാഴ്ച 169 പേര്‍ക്കാണ് കൊവിഡ് 19 പോസിറ്റീവ് കേസ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ 310 പേര്‍ രോഗമുക്തരായി. ബുധനാഴ്ച രാഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 145 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ചൊവാഴ്ച പത്തനംതിട്ടയില്‍ 321 പേര്‍ രോഗമുക്്തരായപ്പോള്‍ രോഗം സ്ഥീരീകരിച്ചത് 244 പേര്‍ക്കുമാത്രം. തിങ്കഴാഴ്ച പത്തനംതിട്ടയില്‍ 186 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് കേസ് റിപോര്‍ട്ട് ചെയ്തപ്പോള്‍ 201 പേര്‍ രോഗമുക്തരായി.
പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 11581 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8726 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 67 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. മരണനിരക്ക് 0.58 ശതമാനമാണ്.
രോഗമുക്തരായവരുടെ എണ്ണം 8518 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 2993 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2804 പേര്‍ ജില്ലയിലും, 189 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതടക്കം 21500 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ 3178 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2689 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.43 ശതമാനമാണ്. കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുമ്പോഴും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കടുത്ത ജാഗ്രത പുലര്‍ത്തുകയാണ്.